തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം കിടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പദ്മനാഭനെ അസറ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരത്തിലായിരുന്ന സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് സമരം ഏറ്റെടുത്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങിയത്. ആദ്യം സമരം നടത്തിയ എഎന്‍ രാധാകൃഷ്ണനെ ആേരാഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് സികെ പദ്മനാഭന് സമരം ഏറ്റെടുത്തത്.