തൃശൂര്‍:സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാത ത്തേതുടര്‍ന്നായിരുന്നു മരണം.സീന ഭാസ്‌കറാണ് ഭാര്യ.
ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ.1983 ഒക്ടോബര്‍ 14 ന് കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു.35 വര്‍ഷമായി വീല്‍ ചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം.
2006 മുതല്‍ 2011 വരെ കേരള നിയമ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിയിരുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി,കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.