തിരുവനന്തപുരം:പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കൊലപാതകങ്ങള്‍ നടത്തേണ്ട കാര്യങ്ങള്‍ സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ രണ്ട് യാത്ര നടക്കുന്ന സമയം കൂടിയാണിത്. രാഷ്ട്രീയ ബോധമുള്ളവരാരും ഇങ്ങനെ കൊല ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പാര്‍ടിയുമായി ബന്ധമുള്ളവരാണെങ്കില് നിയമനടപടി മാത്രമായിരിക്കില്ല. കര്‍ശനമായ പാര്‍ട്ടി നടപടിയും സ്വീകരിക്കും. ഇത് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണ്.അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം .ധാരാളം അക്രമങ്ങള്‍ ഏറ്റുവാങ്ങിയ പാര്‍ടിയാണ്. അക്രമത്തിന്റെ ഫലമായി അനുഭവിക്കുന്നത് എന്ത് എന്ന് നന്നായി അറിയാവുന്ന പാര്‍ടിയാണ്. ഒരുപാട് ആളുകളുടെ ജീവന് നഷ്ടപ്പെടുന്നത് കടിച്ചമര്‍ത്തിയ വേദനയോടെ കണ്ടുനില്‍ക്കേണ്ടിവന്ന പാര്‍ടിയാണ് സിപിഐ എം.ജനങ്ങള്‍ എതിരാകുന്ന ഒരു നടപടിയേയും സിപിഐ എം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.