മലപ്പുറം:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കാന്‍ പറ്റിയില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയില്‍ തയ്യാറാക്കും.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട്ഘ ടകകക്ഷികള്ക്കിടയില് യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.