തിരുവനന്തപുരം:സിഎംഡി ടോമിന്‍ തച്ചങ്കരിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ് ആര്‍ടിസി പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
ഇന്ന് അര്‍ധ രാത്രി മുതല്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നാണ് സമരസമിതി വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷണത്തിനുവേണ്ടി എല്ലാവരും പണിമുടക്കില്‍ അണിചേരണമെും സമരസമിതി ആവശ്യപ്പെട്ടു. എം.ഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ചയിലുടനീളം ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അതേസമയം പണിമുടക്കിനെ ഹൈക്കോടതി വിമര്‍ശിച്ചു. സമരം നിയമപരമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.പ്രശ്‌നം ചര്‍ച്ചയിലുടെ പരിഹരിക്കുകയല്ലേ വേണ്ടതെന്നും നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി ചോദിച്ചു.
ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക,ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക,പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്.