കോട്ടയം:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണച്ചുമതല ഐജി ശ്രീജിത്തിന് നല്‍കിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .സി.പി.എം പ്രതിക്കൂട്ടിലാകുമ്പോള്‍ സര്‍ക്കാര്‍ എപ്പോഴും ഐജി ശ്രീജിത്തിന് ചുമതല നല്‍കുമെന്നും മുല്ലപ്പള്ളി ആരോപിച്ചു.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിലും, ടി.പി കേസിലും ദുരൂഹ ഇടപെടല്‍ നടത്തിയ ആളാണ് ശ്രീജിത്ത്.പെരിയ കേസ് തേച്ചു മായ്ക്കാനും തെളിവ് നശിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. കേസ് സിബിഐയ്ക്ക് കൈമാറുകയാണ് വേണ്ടത്.
മുഖ്യമന്ത്രിക്ക് ഹൃദയമുണ്ടെങ്കില്‍ മരിച്ച പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കണം.മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മറ്റൊരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ തിണ്ണ നിരങ്ങുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും മുല്ലപ്പള്ളി പറഞ്ഞു.