തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തു തുടരാനാകില്ല .കോടിയേരി ബാലകൃഷ്ണന് ചികിത്സാർത്ഥം ആറുമാസത്തിലേറെ അവധി വേണം എന്ന അവസ്ഥയിലാണ് .ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടറി ആയേക്കും എന്നാണു സൂചന .മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് ജയരാജന് സാധ്യത നൽകുന്ന ഘടകം .ചികിത്സ കഴിഞ്ഞു കോടിയേരി തിരിച്ചെത്തിയെങ്കിലും തുടർ ചികിത്സയും വിശ്രമവും ആവശ്യമായതുകൊണ്ട് പുതിയ സെക്രട്ടറി കൂടിയേ തീരൂ .പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ളയെ താൽക്കാലിക സെക്രട്ടറിയായി കൊണ്ട് വരാനും നീക്കമുണ്ട് ,അങ്ങനെയായാൽ കോടിയേരി ബാലകൃഷ്ണന് തിരിച്ചു വരാനാകും .ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടറിയായാൽ മന്ത്രിസഭാ പുനഃസംഘടന വേണ്ടിവരും .