തിരുവനന്തപുരം:പദ്മനാഭസ്വാമിക്ഷേത്രം പൊതു സ്വത്തെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍.ക്ഷേത്രം സ്വകാര്യ സ്വത്തെന്ന മുന്‍ നിലപാടാണ് രാജകുടുംബം മാറ്റിപ്പറഞ്ഞത്.ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ തങ്ങള്‍ക്ക് ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ യു യു ലളിത്,ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും.