നെടുമ്പാശേരി:കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്ത്ചാടി.തുടര്‍ന്ന് പാലക്കാട് സ്വദേശി സുനില്‍ (40) സി.ഐ.എസ്.എഫിന്റെ പിടിയിലാവുകയും യാത്ര മുടങ്ങുകയും ചെയ്തു.
ഇന്നലെ രാത്രി 7.30 ഓടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ സുനിലിന്റെ ബാഗ് ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തുറന്നപ്പോഴാണ് ഉഗ്ര വിഷമുള്ള പാമ്പ് പുറത്തേക്ക് ചാടിയത്.പാമ്പിനെ ഉടന്‍ തല്ലിക്കൊന്നു.
പാമ്പ് ബാഗില്‍ ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി.കൃഷിയിടത്തില്‍ നിന്നും കൂര്‍ക്ക വാങ്ങിയത് കൊണ്ടുപോകാനായി പൊതിഞ്ഞ് ബാഗില്‍ വച്ചിരുന്നു.ഇതിനുള്ളിലാണ് പാമ്പ് കയറിയിരുന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ സനല്‍ പറഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയിട്ടുണ്ട്.വിശദമായി ചോദ്യം ചെയ്യുകയാണ്.