കൊച്ചി:തിരുവോണപൂജയ്ക്ക് ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഹൈക്കോടതി.വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പമ്പയിലും പരിസരത്തും റോഡുകള്‍ തകര്‍ന്നതോടെ അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമലയിലേക്ക് എത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു.23 മുതല്‍ 27 വരെയാണ് തിരുവോണ പൂജ.
പ്രദേശത്തെ അപകടസാധ്യത ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വമേധയാ ഹര്‍ജിയാക്കിയ ഹൈക്കോടതി കേരളത്തിന് ഇനിയൊരു ദുരന്തം താങ്ങാനാവില്ലെന്നും നിരീക്ഷിച്ചു.അപകടസാധ്യത അറിയാതെ ഭക്തരെത്തിയാല്‍ നിലയ്ക്കല്‍വെച്ച് തിരിച്ചയക്കാനാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ള നിര്‍ദേശം.