തൃശൂര്‍:എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളും അക്രമികള്‍ നശിപ്പിച്ചു.
രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ നല്കുന്ന സൂചനയെന്ന് പോലീസ് പറയുന്നു.അതേസമയം തൃശൂരില്‍ സുരേഷ്ഗോപിയുടെ പ്രചരണത്തിലെ മുന്നേറ്റം കണ്ട് കലിപൂണ്ട സിപിഎമ്മുകാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.സുരേഷ്ഗോപിയുടെ താരപ്രഭ തൃശൂരില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ ബിജെപി ക്യാമ്പുകള്‍ക്കു കഴിയുന്നുണ്ട്.അതുപോലെ രാഷ്ട്രീയക്കാരനെന്നതിലുപരി നടനെന്ന പരിവേഷത്തിലൂന്നി ആളുകളെ കയ്യലെടുക്കുന്ന പ്രചരണ തന്ത്രമാണ് സുരേഷ്ഗോപിയുടേത്.മണ്ഡലത്തില്‍ വൈകി വന്ന സുരേഷ്ഗോപി ഇപ്പോള്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.