കൊച്ചി:നടനും ബിജെപിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും.കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വച്ച് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷാണ് സുരേഷ് ഗോപി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്.ഉദ്ഘാടന പ്രസംഗത്തിനിടയില്‍ കെ എം ആര്‍ എല്ലിന്റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയും ചെയ്തു.മെട്രോ ചാലക്കുടി മുതല്‍ ചേര്‍ത്തല വരെയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനില്‍ എംജി റോഡ് മുതല്‍ ആലുവ വരെ സഞ്ചരിക്കുകയും ചെയ്തു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ രാജഗിരി കോളേജും തൃശ്ശൂര്‍ ജ്യോതി കോളേജും ചേര്‍ന്നാണ് ഡാറ്റാ അനിലിസിസ് പദ്ധതി തയ്യാറാക്കുന്നത്.മെട്രോ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കാനുള്ളതാണ് പുതിയ പദ്ധതി.