ഗോവ രാജ്യാന്തരചലച്ചിത്രമേള ഇന്ന് ആരംഭിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുക. അമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കാണ് നാളെ തുടക്കമാകുക. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യുടെ സുവര്‍ണ്ണജൂബിലി പതിപ്പ് മേളയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസവും ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ പുരസ്കാര ജേതാവുമായ അമിതാഭ് ബച്ചനാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നായി 200 ലധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണുള്ളത്. മലയാളത്തില്‍ നിന്നും ഉയരെ, കോളാമ്പി, ഇരവിലും പകലിലും ഒടിയന്, ശബ്ദിക്കുന്ന കലപ്പ് തുടങ്ങിയവയാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിനെ ഇത്തവണ മേളയില്‍ ആദരിക്കും. ഐഎഫ്എഫ്ഐ 2019-ലെ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്കാരം നല്‍കിയാണ് അദ്ദേഹത്തെ ആദരിക്കുക. കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോളിവുഡ് സംവിധായകന് കരണ്‍ജോഹറാണ് ഉദ്ഘാടനചടങ്ങില്‍ അവതാരകനായി എത്തുന്നത്. ചലച്ചിത്രമേള ഡയറക്ടേഴ്സും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റര്ടെയ്ന്മെന്റ് സൊസൈറ്റിയും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.