ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് രാജ്യത്തിന്റെ യാത്രാമൊഴി.വന്‍ ജനാവലിയെ സാക്ഷിയാക്കി ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹു മതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം സംസ്‌കാരച്ചടങ്ങുകള്‍ക്കു സാക്ഷിയാകാനെത്തിയിരുന്നു.
ഇന്ന് രാവിലെ 11 വരെ വസതിയിലും തുടര്‍ന്ന് ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു വിലാപയാത്ര ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, എല്‍ കെ.അദ്വാനി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, രാജ്‌നാഥ് സിംഗ് തുടങ്ങിയവരടക്കം സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. സുഷമാ സ്വരാജിന്റെ ഏക മകള്‍ ബാന്‍സുരിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.