തിരുവനന്തപുരം:സെഞ്ച്വറി അടിച്ചെങ്കിലും ടീം തോറ്റുവെന്നാണ് ഇപ്പോഴത്തെ തോന്നലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മതേതരത്വമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷം തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തുകാരോട് നന്ദിയുണ്ടെന്നും തരൂര്‍ പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 65122 വോട്ടിന്റെ ലീഡിനാണ് തരൂര്‍ മുന്നിട്ടുനില്‍ക്കുന്നത്.
തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയായതോടെ തരൂരിന്റെ സാധ്യതയില്‍ സംശയമുയര്‍ന്നിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തിരുവനന്തപുരത്ത് പ്രചരണത്തില്‍ പിന്നോക്കം പോയെന്ന് പരാതിയുയര്‍ന്നിരുന്നു.പ്രചരണത്തിന്റെ എല്ലാഘട്ടത്തിലും മുന്നിട്ട് നിന്ന ആര്‍എസ്എസ് പിന്‍തുണയുള്ള കുമ്മനം രാജശേഖരന് പക്ഷേ തരൂരിന്റെ മുന്നില്‍ അടിയറവ് പറയേണ്ടിവന്നു.