എടത്വാ: സെൻറ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ 125-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സമ്മേളനവും സംഘടനാ രൂപീകരണവും നടന്നു.സ്കൂൾ മാനേജർ വെരി റവ ഫാ മാത്യൂ ചൂരവടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാളും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിച്ചുമായ വെരി റവ ഫാ ജോസഫ് വാണിയപുരക്കൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ തോമസുകുട്ടി മാത്യു ചീരംവേലിൽ, പിറ്റിഎ പ്രസിഡന്റ് ശ്രീ സേവ്യർ മാത്യൂ, അഡ്വ ഐസക് രാജു, ജോസ് ജെ തോമസ്, സിൽജോ സി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. എടത്വാ പ്രദേശത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുത്ത് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകി. പ്രഥമ പ്രസിഡന്റായി പ്രവാസി മലയാളിയായ സെബാസ്റ്റ്യൻ കട്ടപ്പുറത്തെ തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് പ്രൊഫ .പി .വി ജറോം, സെക്രട്ടറി ശ്രീ സിൽജോ സി കണ്ടത്തിൽ , ജോയ്ന്റ് സെക്രട്ടറി കെ. എം മാത്യൂ, ട്രഷറാർ കെ.ബി അജയകുമാർ എന്നിവരെയും കോർഡിനേറ്റർമാരായി ജോർജ്ജ് തോമസ് കളപ്പുര , അഡ്വ .ഐസക് രാജു, ജയ് സപ്പൻ മത്തായി. വർഗ്ഗീസ് ദേവസ്യ, ജിനു വർഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് 4 പേർ മത്സര രംഗത്ത് വന്നതോടുകൂടി വോട്ടെടുപ്പിലൂടെയാണ് സെബാസ്റ്റ്യൻ കട്ടപ്പുറത്തെ തെരെഞ്ഞെടുത്തത്. എടത്വാ വികസന സമിതിയുടെ സജീവ പ്രവർത്തകനും ആത്മീയ പ്രഭാഷകൻ കൂടിയാണ് സെബാസ്റ്റ്യൻ കട്ടപ്പുറം.പൂർവ്വ വിദ്യാർത്ഥിയും മുൻ എസ്.ഐയുമായ ആന്റണി ഫ്രാൻസിന്റെ സഹോദരൻ കൂടിയാണ് സെബാസ്റ്യൻ കട്ടപ്പുറം.
റവ.ഫാദർ ജോൺ മണക്കുന്നേൽ മാനേജരും ഡോ. ജോൺസൺ വി. ഇടിക്കുള പി.ടി.എ പ്രസിഡൻറും ആയിരിക്കമ്പോൾ ആണ് 2017-ൽ ആദ്യ ആലോചന യോഗം നടന്നത്. പ്രസ്തുത യോഗത്തിൽ നിന്നും ഉണ്ടായ ആശയങ്ങളും നിർദ്ദേശങ്ങളും പ്രകാരം ആണ് ഗ്രാമസഭകളിലൂടെ പ്രതിനിധികളെ കണ്ടെത്തിയത്.