മുംബൈ: അവസാന മണിക്കൂറിലെ നേട്ടങ്ങളോടെ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 348.23 പോയന്റ് നേട്ടത്തില്‍ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയര്‍ന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ടിസിഎസ്, ആക്‌സിസ് ബാങ്ക്, വിപ്രോ, തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി കമ്പനികള്‍ നേട്ടത്തിലായിരുന്നു അവസാനിപ്പിച്ചത്.

എന്നാല്‍ ഭാരതി എയര്‍ടെല്‍, ഐഒസി, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ് കോര്‍പ്, എസ്ബിഐ, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തിലായിരുന്നു.