കൊച്ചി:സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍.ബ്രിട്ടോ കാര്‍ഡിയാക് പേഷ്യന്റ് ആയിരുന്നുവെന്നാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.എന്നാല്‍ ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സീന വെളിപ്പെടുത്തുന്നു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സീന പറഞ്ഞു.
സൈമണ്‍ ബ്രിട്ടോയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് സംശയമുണ്ട്. യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം മരിച്ചത്.രാവിലെ മുതല്‍ അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായിരുന്നില്ല.അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ല.ഓക്സിജന്‍ ലഭ്യമാകുന്ന ആംബുലന്‍സ് വേണമെന്നാണ് ബ്രിട്ടോ അവസാന നിമിഷം പറഞ്ഞത്.എന്നാല്‍ അത് ലഭ്യമാക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സീന ഉന്നയിച്ചിരിക്കുന്നത്.
സൈമണ്‍ ബ്രിട്ടോ കൂടെയില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല.സൈമണ്‍ ബ്രിട്ടോയില്ലാത്ത ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ല.മന്ത്രി തോമസ് ഐസക്കിനോട് ഇക്കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സീന പറഞ്ഞു.
അതേസമയം സൈമണ്‍ ബ്രിട്ടോയ്ക്ക് നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബ്രിട്ടോ മരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കൊച്ചി:നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഇന്നു രാവിലെ ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ നാളെ വെന്റിലേറ്ററില്‍നിന്നും മാറ്റാനാകുമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളറ്റിനില്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.