ബംഗളൂരു : “സോണിയ ഗാന്ധി എന്റെ നേതാവാണ്, അവർ എനിക്ക് കരുത്ത് നൽകി. അവർ ഒരു പാർട്ടി പ്രവർത്തകനോടൊപ്പം നിന്നു. ഇത് ഡി കെ ശിവകുമാറിനോടു മാത്രമല്ല. ഇത് രാജ്യമെമ്പാടും കോൺഗ്രസ്സ് പ്രവർത്തകർക്കുള്ള സന്ദേശമാണ്,” അദ്ദേഹം ANI യോട് പറഞ്ഞു.
ആവശ്യമുള്ള സമയത്ത് പാർട്ടി അതിന്റെ പ്രവർത്തകർക്ക് ഒപ്പം നിൽക്കുമെന്ന് ശിവകുമാർ പറഞ്ഞു. “എന്നെ പിന്തുണച്ച് ആളുകൾ പുറത്തുവരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, രാജ്യമെമ്പാടുമുള്ള ആളുകൾ എന്നെ പിന്തുണക്കുകയും അവരുടെ വിശ്വാസവും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കാനും എനിക്ക് കഴിയും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിക്കായി പോരാടുമെന്ന് ഡി കെ ശിവകുമാർ ശനിയാഴ്ച പറഞ്ഞിരുന്നു.ശനിയാഴ്ച ബംഗളൂരുവിൽ വന്നിറങ്ങിയ മുൻമന്ത്രി ഡി കെ ശിവകുമാറിന് അനുയായികളിൽ നിന്ന് സ്നേഹോഷ്മളമായ സ്വീകരണം ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഒക്ടോബർ 23 ന് തിഹാർ ജയിലിൽ നിന്ന് മോചിതനായി.
സെപ്റ്റംബർ മൂന്നിന് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുകയും ഒക്ടോബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു.