സമൂഹത്തിന് മികച്ചൊരു സന്ദേശം നല്‍കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ അജയ് ശിവറാം അണിയിച്ചൊരുക്കുന്ന നീരവം എന്ന ചലച്ചിത്രം തീയ്യേറ്ററുകളിലെത്തുന്നു.സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ സോണിയ മല്‍ഹാര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തില്‍ ബവുല്‍ സംഗീതഞ്ജയായ പാര്‍വ്വതി ബവുല്‍ അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അനശ്വര നടന്‍ രതീഷിന്റെ മകന്‍ പത്മരാജ് രതീഷ് നായകനായി അരങ്ങേറുന്നു.മമ്മൂട്ടിയുടെ ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ പത്മരാജ് രതീഷ് ആക്ഷന്‍ ഹീറോ ആയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മധു,ഹരീഷ് പേരടി,സ്ഫടികം ജോര്‍ജ്,സന്തോഷ് തല മുകില്‍,ആരോണ്‍, ഹരീന്ദ്രനാഥ് എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രാജീവ്.ജി രചനയും,ഉദയന്‍ അമ്പാടി ഛായാഗ്രഹണവും,രഞ്ജിന്‍ രാജ് വര്‍മ്മ സംഗീതവും,ജയചന്ദ്ര കൃഷ്ണ ചിത്രസന്നിവേശവും,മനു,ആര്യാബിക ഗാനരചനയും,അഷറഫ് ഗുരുക്കള്‍ സംഘട്ടന സംവിധാനവും,കെ.എസ് രാമു കലാസംവിധാനവും,ബിനുകരുമം ചമയവും,ശ്രീജിത്ത് വസ്ത്രാലങ്കാരവും,കിച്ചി പൂജപ്പുര പ്രൊഡക്ഷന്‍ കണ്‍ട്രോളറായും,ബൈജു ഗുരുവായൂര്‍ നിശ്ചല ഛായഗ്രാഹകനായും പ്രവര്‍ത്തിക്കുന്ന നീരവം എന്ന ചിത്രം മല്‍ഹാര്‍ മൂവീ മേക്കേര്‍സിന്റെ ബാനറില്‍ നസീര്‍ വെളിയില്‍,സന്തോഷ് തല മുകില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.സ്‌നേഹം എന്റര്‍ടെയിന്‍മെന്റ്‌സ് മെയ് 25ന് നീരവം കേരളത്തിലെ പ്രദര്‍ശനശാലകളിലെത്തിക്കുന്നു.
