തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഎമ്മിന്റേത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാനും സമിതി തീരുമാനിച്ചു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും.

നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യും. ഇതിനായി മുതിര്‍ന്ന നിയമവിദ്ഗ്ദ്ധരുടെ അഭിപ്രായം തേടും.