തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍ചര്‍ച്ചയ്ക്കായി നവംബര്‍ ഒമ്പതിനു നിയമസഭ ചേരുമ്പോള്‍ മേശപ്പുറത്ത് വയ്ക്കുന്ന സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ നിയമസഭാ സാമാജികര്‍ക്കും വിതരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ സി ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അദ്ദേഹം കത്തുനല്‍കി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപത്തിന്റെ പകര്‍പ്പ് എല്ലാ അംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം നല്‍കണമെന്നാണ് ആവശ്യം.