ന്യൂഡല്‍ഹി: സോളാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടു പ്രശ്നങ്ങള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു.

പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുതിനായാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തിയത്.
സോളാര്‍ കേസ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച നിര്‍േദ്ദശങ്ങള്‍ കെ പി സി സി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഏത് പ്രതിസന്ധിയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം എം ഹസന്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, വി ഡി സതീശന്‍ എം എല്‍ എ എന്നിവരാണ് രാഹുലിനെ കണ്ടത്.