ആലപ്പുഴ: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ കെസി വേണുഗോപാല്‍ എംപി. സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുള്ളത്. അവര്‍ എഴുതി തയ്യാറാക്കിയ കത്തുകള്‍ ഒന്നല്ല, നേരിട്ട് കോടതിയില്‍ കൊടുത്ത കത്തും പോലീസിന് കൊടുത്ത മൊഴികളുമുണ്ടെന്ന് മാധ്യമ വാര്‍ത്തകളുണ്ട്. അതൊന്നും പരിഗണിച്ചില്ല. ഒരു കത്ത് പരിഗണിക്കാമെന്നും ഒരു കത്ത് പരിഗണിക്കാനാവില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് എ അതെങ്ങനെ സാധ്യമാവുമെന്നും അദ്ദേഹം ചോദിച്ചു.
ദൃശ്യ, ശ്രാവ്യ ,ഡിജിറ്റല്‍ തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു .എന്നാല്‍ തനിക്കെതിരെ കത്തും ടെലിഫോണ്‍ റിക്കാര്‍ഡ്സും മാത്രമേ തെളിവായുള്ളൂ എന്ന് കമ്മീഷന് റിപ്പോര്‍ട്ട് വായിച്ചാല്‍ വ്യക്തമാവും. കമ്മീഷന് നിഗമനങ്ങളിലോ, ശുപാര്‍ശകളിലോ,പ്രധാന കണ്ടെത്തലുകളില്ല. എന്നിട്ടും കത്ത് കൂടെ ചേര്‍ത്ത് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് കമ്മീഷന്ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.