കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി.സഹപാഠികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും പോലീസ് വെള്ളിയാഴ്ച തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആശുപത്രിയിലെത്തി രക്ഷിതാക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു.
വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലത്തെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴെ വീണത്. കുട്ടി സ്വയം ചാടിയതാണെന്നാണ് അധ്യാപകരുടെ മൊഴി. എന്നാൽ അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സ്കൂളിലെ രണ്ട് അധ്യാപര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
മറ്റൊരു കുട്ടിയുമായുളള തര്‍ക്കത്തില്‍ അധ്യാപകര്‍ ഈ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വഴക്കുപറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്.