കൊച്ചി:അടുത്തകാലത്തായി വൈദികരും ബിഷപ്പുംവരെയുള്‍പ്പെട്ട പീഡനക്കേസുകളില്‍ നാണം കെട്ട് നില്‍ക്കുന്ന കത്തോലിക്ക സഭ സുരക്ഷിതത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ഗരേഖയ്ക്ക്
രൂപം നല്‍കി.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങള്‍ കര്‍ശനമായി തടയണമെന്ന നിര്‍ദേശത്തോടെയാണ് കത്തോലിക്ക മെത്രാന്‍ സമിതി മാര്‍ഗ രേഖ തയാറാക്കിയിരിക്കുന്നത്.രൂപതകളിലും പള്ളികളിലും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു.
മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍:-
യാതൊരു വിധത്തിലുളള ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഇവര്‍ക്ക് നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഏതെങ്കിലും തരത്തില്‍ ഇവര്‍ക്കു നേരെ ലൈംഗീകാതിക്രമങ്ങളോ ചൂഷണങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെട്ട അധികൃതരെ കൃത്യമായി അറിയിക്കണം.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടായാല്‍ സഹകരിക്കണം.
ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരോട് അനുകമ്പയോടെ വേണം പെരുമാറാന്‍.
പള്ളികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കുട്ടികളുമൊത്തുള്ള രാത്രി വൈകിയുള്ള യാത്രകള്‍ ഒഴിവാക്കണം.
പള്ളിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ലൈംഗീക ചുവയോടെയുള്ള സംസാര രീതികളോ തമാശകളോ പെരുമാറ്റങ്ങളോ ഉണ്ടാകാന്‍ പാടില്ല.
കുട്ടികളോടോ സത്രീകളോടോ അനാവശ്യമായ രീതിയില്‍ പെരുമാറുകയോ അവരെ സ്പര്‍ശിക്കുകയോ പാടില്ല.
എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.