തിരുവനന്തപുരം:ഇടതുമുന്നണി വിപുലീകരണത്തില്‍ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്‍.വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ മുന്നണിയില്‍ വേണ്ടെന്നും വിഎസ് പറഞ്ഞു.ആര്‍ ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫിന്റെ ഭാഗമാക്കിയതില്‍ പരോക്ഷമായ വിമര്‍ശനം കൂടിയാണിത്.
ശബരിമലവിഷയമുയര്‍ത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ സമരം ജനങ്ങള്‍ ഗൗനിക്കുന്നില്ലെന്നും ഉത്തര്‍പ്രദേശല്ല കേരളമെന്ന് ബിജെപി നേതാക്കള്‍ ഓര്‍ക്കണമെന്നും വിഎസ് പറഞ്ഞു.