ദമ്മാം: സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ വന്‍ തോതില്‍ വിദേശികളുടെ ജോലി നഷ്ടപ്പെടുമെന്നും ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്നും സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

എട്ട് മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്നാണ്് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയുടെ തോത് എട്ട് ശതമാനം കുറവാണ് ഉണ്ടായത്.

12 ബില്യണ്‍ സൗദി റിയാലിന്റെ കുറവാണ് സെപ്റ്റംബര്‍ മാസത്തിലുണ്ടായത്. അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് വിദേശികള്‍ ജനസംഖയിലെ 37 ശതമാനമാണ്. ഇത് 2018 അവസാനത്തോടെ 32 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.