ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നും പദ്ധതി പ്രകാരം ഇന്ത്യയില്‍ മൊത്തം 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ശുചീകരണയജ്ഞമായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മോദി.ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികാചരണം തുടങ്ങുന്ന സാഹചര്യത്തിലാണ് സ്വച്ഛതാ ഹി സേവ യഞ്ജത്തിന് തുടക്കമിട്ടിരിക്കുന്നത്.ഗാന്ധിജിയുടെ ശുചിത്വ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
ചടങ്ങില്‍ മാതാ അമൃതാനന്ദമയിയുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.അമിതാഭ് ബച്ചന്‍,സത്ഗുരു,രത്തന്‍ ടാറ്റ,ആര്‍മി ഉദ്യോഗസ്ഥര്‍ എന്നിവരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചു.