ദില്ലി:വയനാടിന്റെ അഭിമാനമായി മാറിയ ശ്രീധന്യയ്ക്ക് വയാടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടുകാരി ശ്രീധന്യ സുരേഷിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെ അഭിന്ദിച്ചത്. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.ശ്രീധന്യക്ക് വിജയാശംസകള്‍ നേടിയ രാഹുല്‍ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു.