തിരുവനന്തപുരം:സ്വാതന്ത്ര്യദിന സല്‍ക്കാരം ഒഴിവാക്കി ദുരിതബാധിതര്‍ക്കൊപ്പം ഗവര്‍ണര്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ശമ്പളത്തില്‍ നിന്നും ഒരു
ലക്ഷം രൂപ നല്‍കുമെന്നും ജസ്റ്റിസ് സദാശിവം പറഞ്ഞു.                                                                സ്വാതന്ത്ര്യദിനത്തില്‍ രാജ്ഭവനില്‍ നടത്താനിരുന്ന’അറ്റ് ഹോം’സല്‍ക്കാര പരിപാടിയാണ് ഗവര്‍ണര്‍ വേണ്ടെന്നുവച്ചത്.സംസ്ഥാനം നേരിടുന്ന സമാനതകളില്ലാത്ത മഴക്കെടുതിയുടെ ഗൗരവം കണക്കിലെടുത്താണ് ഗവര്‍ണറുടെ തീരുമാനം.സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച ഗവര്‍ണര്‍ മഴക്കെടുതി നേരിടാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചു.