കോന്നി:സൗദിയില്‍ മരിച്ച കോന്നി സ്വദേശിയായ യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കുമ്മണ്ണൂര്‍ റഫീക്കിന്റെ മൃതദേഹമാണ് മാറിയത്.പകരം ശ്രീലങ്കന്‍ സ്വദേശിയുടെ മൃതദേഹമാണ് എത്തിച്ചത്.വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം മാറിയ കാര്യം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോന്നിയില്‍ തന്നെയുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി