സൗദി അറേബ്യയെ വന്‍ പുരോഗതിയിലേക്ക് നിയിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഭീമമായ നിയോം പദ്ധതി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
ഊര്‍ജം, ജലം, ഗതാഗതം, ബയോടെക്, ഭക്ഷണം, സാങ്കേതികഡിജിറ്റല്‍ ശാസ്ത്രങ്ങള്‍, വിശാലമായ നിര്‍മ്മാണ കേന്ദ്രം, മീഡിയ, വിനോദം തുടങ്ങി മനുഷൃന്റെ പുതിയ നാഗരികതയെ സ്പര്‍ശിക്കുന്ന ഒമ്പത് മേഖലകളിലായിരിക്കും പദ്ധതി കേന്ദ്രീകരിക്കുക. സൗദിയുടെ സാമ്പത്തിക വളര്‍ച്ചക്ക് വേഗതകൂട്ടുക, വ്യാവസായിക സംരംഭങ്ങള്‍ ഒരുക്കുക, ലോകോത്തര നിലവാരത്തില്‍ സൗദിയുടെ സ്വന്തം ഉത്പന്നങ്ങള്‍ വിപണിയിലിറക്കുക തുടങ്ങിയവയും പദ്ദതി ലക്ഷ്യമിടുന്നുണ്ട്.
ഇതിലുടെ സൗദിയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും പ്രാദേശിക ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുവാനുമാകുമെന്നും പ്രതീക്ഷിക്കുന്നു.
ചെങ്കടല്‍ തീരത്ത് 26,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 500 ബില്യണ്‍ ഡോളറിന്റെ ഭീമമായ പദ്ധതിയാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് പ്രവിശ്യകളിലാണ് പദ്ധതി വരുന്നത്.
സൗദിക്ക് അകത്തും പുറത്തുമുള്ള വന്‍കിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും 500 ബിലൃണ്‍ ഡോളര്‍ സമാഹരിക്കുക. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതി കിംഗ് സല്‍മാന്‍ പാലത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ ഭാഗമായിരിക്കിക്കും. സൗദി, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തെ ആദ്യ പദ്ധതി കൂടിയുമായിരിക്കും നിയോം പദ്ദതി.