എറണാകുളം :ഇന്ന് വൈകിട്ട് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കണ്ട് രാജിക്കത്ത്‌ സൗമിനി ജെയിൻ നൽകും എന്നാണു പ്രചരിക്കുന്ന ആവ്യൂഹം .എറണാകുളത്തു സൗമിനി ജെയിനിനെ മേയർ സ്ഥാനത്തുനിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വന്നിട്ടുണ്ട് .മേയർക്കെതിരെ ‘ഐ’ ഗ്രൂപ്പ് മുറവിളികൂട്ടുമ്പോൾ എ വിഭാഗം സൗമിനിയെ വേണ്ടവണ്ണം ആരോപണങ്ങളെ നേരിട്ട് സംരക്ഷിക്കുന്നില്ല .കൂടുതൽ കൗൺസിലർമാർ സൗമിനിക്ക് വേണ്ടി രംഗത്തിറങ്ങുന്നുണ്ട് .ഇന്ന് കൗൺസിലർ ജി കെ പ്രകാശ് സൗമിനിക്ക് വേണ്ടി പരസ്യമായി പ്രതികരിച്ചിട്ടുണ്ട് . മുസ്‌ലിം ലീഗ് സൗമിനിയെ മാറ്റുന്ന വിഷയം തങ്ങളോടാലോചിച്ചിട്ടില്ല എന്ന് പറയുന്നു .നിലവിലെ സാഹചര്യത്തിൽ മേയറെ മാറ്റേണ്ടതില്ല എന്നാണു ലീഗ് പറയുന്നത്.

സൗമിനിക്കെതിരെ ഹൈബി ഈഡൻ എം പി വീണ്ടും രംഗത്തെത്തി .കോൺഗ്രസിന്റെ സംസ്കാരവും ചരിത്രവും പഠിക്കാൻ ഒൻപതുവർഷം മതിയാവില്ല എന്ന് ഹൈബി പ്രസ്താവിച്ചിട്ടുണ്ട് .സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ് എഫ് ഐക്കാരിയായിരുന്നു എന്നതാണ് ഹൈബിയുടെ പ്രസ്താവനയുടെ അർഥം .