ഡല്‍ഹി:ഹനുമാന് ദളിതനാണെന്നു പറഞ്ഞ യോഗി ആദിത്യനാഥിനു പിന്നാലെ ഹനുമാനെ മുസ്ളീമാക്കി മറ്റൊരു ബിജെപി നേതാവ്.ബിജെപിയുടെ യുപി നിയമസഭാ കൗണ്‍സില്‍ അംഗമായ ബുക്കാല്‍ നവാബാണ് പരിഹാസ്യമായ പ്രസ്താവന നടത്തിയിരിക്കുന്നത്.ഹനുമാന് ഒരു മുസ്ലിം ആണെന്നാണ് വിശ്വാസമെന്നും മുസ്ലിങ്ങളുടെ പേരുകള്‍ മുഴുവന്‍ ഹനുമാന്റെ പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും ബുക്കാല്‍ നവാബ് പറഞ്ഞു.റഹ്മാന്, റമസാന്‍,ഫര്മാന്,കുര്‍ബാന്‍ എന്നീ പേരുകള്‍ ഉദാഹരണമാക്കിയാണ് പ്രസ്താവനയെ ബുക്കാല്‍ നവാബ്സാധൂകരിച്ചത്.ഹനുമാനോട് ഇത്രയ്ക്ക് സാദൃശ്യമുള്ള പേരുകള്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഇല്ലെന്നും ഇതെല്ലാം തെളിയിക്കുന്നത് ഹനുമാന് മുസ്ലിമെന്നാണെന്നും ബുക്കാല്‍ നവാബ് പറഞ്ഞു.
ബിജെപി ആദ്യം ഹനുമാന്റെ ജാതി തെളിയിക്കണമെന്ന് കോണഗ്രസ് നേതാവ് ദീപക് സിങ് അഭിപ്രായപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേവ് മുന്‍പ് നാരദനെ ഗൂഗിളിനോടുപമിച്ചിരുന്നു.