രോത്തക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അടുത്തിടെ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഹരിയാന ആകെയുള്ള 10 ലോക്സഭാ സീറ്റുകളും നൽകി. സംസ്ഥാനത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി പറഞ്ഞു, “55% വോട്ട് ലഭിച്ചത് ജനങ്ങളുടെ പിന്തുണയുടെയും വിശ്വാസത്തിൻറെയും വലിയ അടയാളമാണ്. ഇത് ഒരു വലിയ അംഗീകാരമാണ്. ഹരിയാനയിലെ ജനങ്ങൾ ഞാൻ ആവശ്യപ്പെട്ടതിലും കൂടുതൽ നൽകി”.