ലോഹരു (ഹരിയാന):നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവധിക്കാലം ആഘോഷിക്കുന്നു എന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പരിഹസിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ തന്റെ നിലപാട് രാഹുൽ വ്യക്തമാക്കണമെന്ന് ഷാ ആവശ്യപ്പെട്ടു.ഹരിയാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ കോൺഗ്രസിന്റെ ‘വംശഭരണ’ത്തെ ആക്ഷേപിച്ചു.ട്രിപ്പിൾ ത്വലാഖ് ബിൽ, സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം, ആർട്ടിക്കിൾ 370 എന്നിവ നീക്കം ചെയ്യുന്നതിനെയും കോൺഗ്രസ് പാർട്ടി എതിർത്തിരുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ ഗാന്ധി അവധിയിലാണ്. രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ഹരിയാനയിലേക്ക് വരണം ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതിനെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് ജനങ്ങളോട് പറയുക, ”ഷാ പറഞ്ഞു.