ലാഹോര്‍: ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായി. പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ അധികൃതര്‍ ഹാഫിസിന്റെ വീട്ടില്‍ നിന്നും മടങ്ങി.
ജമാത്ത് ഉദ് ദവ തലവനായ ഹാഫിസ് സയിദാണ് 26/11 മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഹാഫിസിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോക സമൂഹവും ഇന്ത്യയും പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനിടെയാണ് മോചനം എന്നതും ശ്രദ്ധേയമാണ്.
ജനുവരി മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സയിദിന്റെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്കു കൂടി നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം റിവ്യൂ ബോര്‍ഡ് തള്ളുകയായിരുന്നു