ന്യൂഡല്‍ഹി:ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീകോടതിയില്‍ നിന്നും തിരിച്ചടി.38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ പറയുന്ന അധികാരങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അതിന് സിവില്‍ കോടതിക്ക് മാത്രമാണ് അധികാരമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കിയത്.ഹൈക്കോടതിയുടെ തീരുമാനം അതേപടി അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഭൂമിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.ഇതേ നിര്‍ദ്ദേശം തന്നെയാണ് സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത്.കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനോ,ഉടമസ്ഥാവകാശം നിശ്ചയിക്കാനോ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും അതിന് അധികാരമുള്ളത് സിവില്‍ കോടതിക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.