ന്യൂ ഡെൽഹി : രാഷ്ട്രത്തെ ഏകീകരിക്കാൻ കഴിവുള്ള ഭാഷയാണ് ഹിന്ദി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്നെ ഇന്ത്യ പല ഭാഷകളുള്ള രാജ്യമാണെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വർഷവും സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന ഹിന്ദി ദിവസിനെക്കുറിച്ച് കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്ത ട്വീറ്റാണ് വിവാദക്കൊടുങ്കാറ്റുയർത്തിയത്. ഹിന്ദി രാജ്യത്തെ ഷെഡ്യൂൾ ചെയ്ത 22 ഭാഷകളിൽ ഒന്നാണ്. എന്നിരുന്നാലും, കേന്ദ്ര സർക്കാരിന്റെ രണ്ട്  ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഹിന്ദി, മറ്റൊന്ന് ഇംഗ്ലീഷ് ആണ്.എങ്കിലും രാജ്യത്തിന് ദേശീയ ഭാഷയൊന്നുമില്ല.

ഹിന്ദി ദിവസിനെക്കുറിച്ചുള്ള അമിത് ഷായുടെ ട്വീറ്റ് ഒരു ദേശീയ ഭാഷയായി ഹിന്ദിയെ ഉയർത്തിക്കാണിക്കുന്ന ഒന്നാണ്. ഇന്ന് ഈ രാജ്യത്തെ ഒന്നായി നിലനിർത്താനും ഐക്യപ്പെടുത്താനും  ഒരു ഭാഷയുണ്ടെങ്കിൽ അത് ഹിന്ദിയാണ്.
“ഇന്ത്യ പല ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്വത്വത്തിന്റെ അടയാളമായി മാറുന്ന ഒരു പൊതു ഭാഷ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്ന
അമിത് ഷായുടെ ട്വീറ്റ് പുറത്തുവന്നയുടനെ മിക്ക സംസ്ഥാനങ്ങളും ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്ന ശ്രമങ്ങൾക്കെതിരെ രംഗത്തുവന്നു. തമിഴ്നാട്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ രൂക്ഷമായി പ്രതികരിച്ചത്.എന്നാൽ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വളരെ പക്വതയോടെ ഹിന്ദിയെ തള്ളാതെയും കൊള്ളാതെയുമായിരുന്നു കോൺഗ്രസ്സ് പ്രതികരണം.