കൊല്‍ക്കത്ത:’ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെതിരെ കേസ്.അഡ്വ.സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്.തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാനായി കോടതി സമന്‍സ് അയച്ചു.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ് സുമീത് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.പരാമര്‍ശം വിവാദമായതോടെ ബിജെപി നേതാക്കള്‍ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അതൃപ്തി അറിയിച്ചെങ്കിലും കേരള നേതൃത്വം തരൂരിനെ പിന്തുച്ചു കൊണ്ടാണ് രംഗത്തെത്തിയത്.ഇപ്പോഴും തരൂര്‍ തന്റെ പ്രസ്താവനയില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ്.