ഹൈദരാബാദ്:ചലച്ചിത്ര താരങ്ങളായ ആര്യയുടേയും സയേഷയുടേയും വിവാഹം കഴിഞ്ഞു.9,10 തീയതികളിലായി ഹൈദരാബാദിലായിരുന്നു ചടങ്ങുകള്‍.ഇന്നലെ പരമ്പരാഗത മുസ്‌ളീം ആചാരപ്രകാരം നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് നടന്ന സംഗീത് ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്,ആദിത്യ പഞ്ജോലി,സൂരജ് പഞ്ജോലി,അഞ്ജു മഹേന്ദ്രൂ,നടി സെറീന വഹാബ്,അല്ലു അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ആര്യ കറുപ്പ് നിറത്തിലുള്ള വസ്ത്രവും സയേഷ ചുവന്ന വസ്ത്രവുമാണ് വിവാഹച്ചടങ്ങിന് അണിഞ്ഞത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം ആര്യ വെളിപ്പെടുത്തിയത്. മുംബൈ സ്വദേശിനിയായ സയേഷ തമിഴ്,ഹിന്ദി,തെലുങ്ക്, സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ്.