ഹൈദരാബാദ്:ഹൈദരാബാദിലെ അവസാന നൈസാമിന്റെ കോടിക്കണക്കിനു വിലയുള്ള സ്വര്‍ണ ചോറ്റുപാത്രവും രത്‌നം പതിപ്പിച്ച കപ്പും മോഷണം പോയി.
ഹൈദരാബാദിന്റെ അവസാന നൈസാമായിരുന്ന മിര്‍ ഒസാമ അലി ഖാന്റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്.തിങ്കളാഴ്ച രാവിലെ മ്യൂസിയം തുറന്നപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.അന്‍പതു കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു.
തടി കൊണ്ടുള്ള വെന്റിലേറ്ററിലൂടെ ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ സിസിടിവി ക്യാമറ തിരിച്ച് വച്ച ശേഷമാണ് മോഷണം നടത്തിയത്.നൈസാം മ്യൂസിയം രണ്ടായിരത്തിലാണ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.