ജോർജ് പൂന്തോട്ടം, പി. വിശ്വനാഥൻ, ഗോപിനാഥ് മേനോൻ എന്നീ അഭിഭാഷകർക്ക് ഹൈക്കോടതി സീനിയർ അഭിഭാഷകപദവി നൽകി. 39 വർഷത്തെ അഭിഭാഷകവൃത്തി പൂർത്തിയാക്കിയ അഡ്വ.ജോർജ്ജ് പൂന്തോട്ടം ഭരണഘടനാ നിയമങ്ങൾ, വിദ്യാഭ്യാസം, സർവ്വീസ്   മേഖലകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്.1979ലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്. കേരളാസർവ്വകലാശാലയുടെ സ്റ്റാൻഡിങ്ങ് കൗൺസിൽ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സഹകരണ സംഘങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമോപദേശകനാണ് . മകൾ നിഷ ജോർജ്ജ് ഹൈക്കോടതിയിൽ അഭിഭാഷകയാണ്.
നേരത്തെ വളരെ ജൂനിയറായ പലർക്കും ‘സീനിയർ’ എന്ന പദവികൊടുത്തിട്ടും ജോർജ്ജ് പൂന്തോട്ടത്തിന് അതു നൽകാതിരുന്നതിൽ ജഡ്ജിമാരിൽ തന്നെ അതൃപ്തി ഉണ്ടായിരിന്നു.