കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു യുവാക്കളെ സി.പി.എം അക്രമികള്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണ്.  രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിതിന്റെ  വിവാഹത്തോടനുബന്ധിച്ച് ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വച്ച് നടത്താനിരുന്ന സ്വീകരണച്ചടങ്ങുകള്‍ വേണ്ടെന്ന് തീരുമാനിച്ചു. സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി ചേർത്ത് കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം  നടത്തിക്കൊടുക്കാനാണ് വധൂവരന്മാരയ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനം.  തിരുവനന്തപുരം എം പി ശശി തരൂരിന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ വാർത്ത പുറം ലോകമറിഞ്ഞത്.

 ചെന്നിത്തലയെ ശശി തരൂർ അഭിനന്ദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവന്നതും തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി.