കേരളത്തിന്റെ പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ മുഖ്യസ്ഥാനീയനായ അയ്യങ്കാളിയുടെ മഹത്ജീവിതം സിനിമയാക്കാനൊരുങ്ങി ആഷിക് അബു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഒരു അഭിമുഖത്തില്‍ ആഷിക് അബു തന്നെ ഈ കാര്യത്തിന് വ്യക്തത നല്‍കിയിരിക്കുകയാണ്. ശ്യാംപുഷ്‌ക്കരനും, സാംകുട്ടി പട്ടംകരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ രചനാജോലികള്‍ നേരത്തേ തുടങ്ങിയതാണെന്നും, വൈറസിനുവേണ്ടി ഒരു ഇടവേള എടുത്തതാണെന്നും ആഷിക് അബു പറഞ്ഞു. താരങ്ങളുടെയോ, അണിയറപ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിപ്പയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന വൈറസാണ് ആഷിക് അബുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ജൂണ്‍ ഏഴിന് തീയറ്ററിലെത്തും. ഇതിന് ശേഷമാകും ആഷിക് അബു പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.