ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി.12 സീറ്റുകളിലാണ് തീരുമാനമായത്.ഗ്രൂപ്പ് തര്‍ക്കം തുടരുന്ന ആറ്റിങ്ങല്‍,ആലപ്പുഴ,വയനാട്,വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെയുണ്ടാവും.വയനാട് സീറ്റിലാണ് തര്‍ക്കം രൂക്ഷമായി തുടരുന്നത്.
സ്ഥാനാര്‍ത്ഥി ലിസ്റ്റ്:-
തിരുവനന്തപുരം- ശശി തരൂര്‍
ചാലക്കുടി- ബെന്നി ബഹനാന്
ഇടുക്കി – ഡീന്‍ കുര്യാക്കോസ്
തൃശൂര്‍- ടിഎന്‍ പ്രതാപന്
പാലക്കാട്- വികെ ശ്രീകണ്ഠന്
പത്തനംതിട്ട- ആന്റോ ആന്റണി
കണ്ണൂര്‍- കെ സുധാകരന്
ആലത്തൂര്‍- രമ്യ ഹരിദാസ്
എറണാകുളം- ഹൈബി ഈഡന്
കോഴിക്കോട് – എംകെ രാഘവന്
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
കാസര്‍കോട് -രാജ്മോഹന്‍ ഉണ്ണിത്താന്
സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്.16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക.ഉമ്മന്‍ ചാണ്ടി,മുല്ലപ്പള്ളി രാമചന്ദ്രന്,കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു.