ലണ്ടന്‍:കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.കേസ് ഏപ്രില്‍ 26 ന് വീണ്ടും പരിഗണിക്കും. അതുവരെ നീരവ് മോദി ജയിലില്‍ തുടരണം.
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ചാല്‍ നീരവ് മോദി ബ്രിട്ടന്‍ വിട്ടുപോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന്‍ യുകെ കോടതിയെ ബോധിപ്പിച്ചു.
ഇന്‍ഡ്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് പോലീസ് ലണ്ടനിലെ വസതിയില്‍നിന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ഇതു രണ്ടാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയത്.