തിരുവനന്തപുരം:’ഭഗവാന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു.ഇനിയൊരു മക്കള്‍ക്കും എന്റെ മകന്റെ ഗതി വരരുത്’.ഏകമകനുവേണ്ടി നീണ്ട പതിമൂന്നു നടത്തിയ പോരാട്ടം ഫലം കാണുമ്പോള്‍ ഉദയകുമാറിന്റെ അമ്മയുടെ വാക്കുകളാണ്.ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി കേട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് നന്ദി പറഞ്ഞുകൊണ്ടാണ് പ്രഭാവതിയമ്മ പ്രതികരിച്ചത്.
‘ഇനി ഒരു പോലീസുകാരനും ആരോടും ഇങ്ങനെ പെരുമാറരുത്.ഒരു ഓണത്തിനാണ് അവര്‍ എന്റെ മകനെ പിടിച്ചുകൊണ്ടുപോയത്.മറ്റൊരോണത്തിനുമുന്‍പ് അവര്‍ക്ക് ശിക്ഷ ലഭിച്ചു.ഇനി മുകളില്‍ ഏതു കോടതിയില്‍ പോയാലും അവര്‍ക്ക് ഈ ശിക്ഷ തന്നെ ലഭിക്കും’.