ദുബായ്: മാസം 140 ദിര്‍ഹം ചെലവഴിച്ചാല്‍ നോണ്‍ സ്‌റ്റോപ് ഡാറ്റ ലഭിക്കുന്നതാണ് പുതിയ ഓഫറുമായി ഇത്തിസലാത്ത്. ബിസിനസുകാര്‍ക്ക് സഹായകരമാകുന്ന ഇന്റര്‍നെറാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്.

നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ഡാറ്റയ്ക്കു പുറമേ ലോക്കല്‍ വോയിസ് മിനിറ്റും ഇന്‍ട്രാ കമ്പനി കോളിങ് മിനിറ്റും ഓഫറില്‍ ലഭ്യമാണ്. ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്ക് ഏറെ ഉപയോഗപ്രദമാകും പദ്ധതിയെന്നും കമ്പനി അധികൃതകര്‍ പറയുന്നു.

പുതിയ ഓഫര്‍ വഴി രാജ്യാന്തര കോളുകള്‍ മിനിറ്റിന് 38 ഫില്‍സ്, നാഷനല്‍ കോളുകള്‍ മിനിറ്റിന് 18 ഫില്‍സിന് തുടങ്ങിയവയും സ്വന്തമാക്കാം. യാതൊരു തടസ്സങ്ങളും കൂടാതെ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത.